Latest NewsNewsIndia

യുദ്ധം വേണ്ട, സമാധാനത്തിന് ആഹ്വാനം ചെയ്ത് അമൂലിന്റെ പരസ്യം

ന്യൂഡല്‍ഹി: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ടെങ്കിലും റഷ്യ വഴങ്ങിയിട്ടില്ല. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യയും രംഗത്തുണ്ട്.

ഇതിനിടെ, സമാധാനം ലക്ഷ്യമാക്കാന്‍ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുന്ന അമൂലിന്റെ പരസ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. റഷ്യ-ഉക്രൈയ്ന്‍ അതിര്‍ത്തിയില്‍ ഉണ്ടായ യുദ്ധത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലത്ത് അമൂല്‍ ബ്രാന്‍ഡ് പെണ്‍കുട്ടിയും പരമ്പരാഗത പുഷ്പ കിരീടം ധരിച്ച ഉക്രേനിയന്‍ പെണ്‍കുട്ടിയും വെണ്ണ പുരട്ടിയ ടോസ്റ്റ് പങ്കുവെച്ച് കഴിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. റഷ്യയും ഉക്രൈയ്‌നും യുദ്ധത്തിലേക്ക് പോകാതെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നാണ് പരസ്യത്തിലൂടെ അമൂല്‍ അഭ്യര്‍ത്ഥിക്കുന്നത്.
ഗുജറാത്ത് ആസ്ഥാനമായ ഡയറി ബ്രാന്‍ഡാണ് അമൂല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button