Latest NewsNewsIndia

രാജ്യത്ത് മത ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം വർദ്ധിക്കുന്നു: പ്രത്യേക സുരക്ഷാ സേനയെ വിന്യസിപ്പിച്ച് പാകിസ്ഥാൻ

പാകിസ്ഥാനിലെ ഹൈന്ദവ-സിഖ്-ക്രൈസ്തവ സമൂഹത്തിന്റെ ഏറെ നാളത്തെ ആവശ്യമാണ് നടപ്പായിരിക്കുന്നതെന്ന് ആൾ പാകിസ്ഥാൻ ഹിന്ദു പഞ്ചായത്ത് ജനറൽ സെക്രട്ടറി രവി ധവാനി പറഞ്ഞു.

ഇസ്ലാമബാദ്: രാജ്യത്ത് വർദ്ധിച്ചുവരുന്ന മതന്യൂനപക്ഷങ്ങൾക്കെതിരായ പീഡനത്തിന് പരിഹാരവുമായി ഇമ്രാൻ സർക്കാർ. പാകിസ്ഥാനിലെ സിന്ധ്-ഖൈബർ പ്രവിശ്യകളിലെ പ്രാദേശിക സർക്കാരാണ് വർദ്ധിച്ചുവരുന്ന മതപീഡനങ്ങളും ആക്രമണങ്ങളും തടയാനൊരുങ്ങുന്നത്. 2015ൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദ്ദേശപ്രകാരമാണ് പ്രത്യേക സുരക്ഷാ സേനാ വിഭാഗം സിന്ധ് പ്രവിശ്യയിലെ ആരാധനാലയ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടത്.

അതേസമയം, സിന്ധ് പ്രവിശ്യയിൽ പതിറ്റാണ്ടുകളായി സിഖ്-ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് മതമൗലികവാദികൾ നടത്തുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർലമെന്റിൽ ഭരണകക്ഷിയായ തെഹരീക്-ഇ-ഇൻസാഫ് അംഗം ലാൽ ചന്ദ് മാൽഹിയാണ് മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ശക്തമായി രംഗത്ത് വന്നു. ന്യൂനപക്ഷ സമൂഹം പാകിസ്ഥാനിൽ വളരെ കുറവാണെന്നും അവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന് ഭരണകൂടം ഒരു കാരണവശാലും കൂട്ടുനിൽക്കരുതെന്നും ലാൽ ചന്ദ് മാൽഹി ആവശ്യപ്പെട്ടിരുന്നു.

Read Also: രക്തസാക്ഷികളെ പാർട്ടിയ്ക്ക് ആവശ്യമുണ്ട്, പാർട്ടിയ്ക്ക് വളരണം ഉയരണം: വിമർശനവുമായി ആശ ലോറൻസ്

പാകിസ്ഥാനിലെ ഹൈന്ദവ-സിഖ്-ക്രൈസ്തവ സമൂഹത്തിന്റെ ഏറെ നാളത്തെ ആവശ്യമാണ് നടപ്പായിരിക്കുന്നതെന്ന് ആൾ പാകിസ്ഥാൻ ഹിന്ദു പഞ്ചായത്ത് ജനറൽ സെക്രട്ടറി രവി ധവാനി പറഞ്ഞു. 5000 പേരടങ്ങുന്ന സംഘമാണ് സുരക്ഷാ സേനയിലുള്ളത്. സിന്ധ് പ്രവിശ്യക്കുപുറമേ ഖൈബർ പഖ്തൂൺഖ്വായിലും സുരക്ഷാ സേനകളുടെ സേവനം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button