MalappuramLatest NewsKeralaNattuvarthaNews

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ഗ്‌​ന​നാ​ക്കി മ​ര്‍ദി​ച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് :ഒ​രാ​ള്‍ കൂ​ടി അറസ്റ്റിൽ

പു​ളി​ക്ക​ല്‍ ചെ​റു​കാ​വ് സ്വ​ദേ​ശി കീ​ഴ​മ്പ്ര വീ​ട്ടി​ല്‍ ജ​വാ​ദ് (29) ആ​ണ് പിടിയിലായത്

കൊ​ണ്ടോ​ട്ടി: പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍ദി​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പൊലീസ് പിടിയിൽ. പു​ളി​ക്ക​ല്‍ ചെ​റു​കാ​വ് സ്വ​ദേ​ശി കീ​ഴ​മ്പ്ര വീ​ട്ടി​ല്‍ ജ​വാ​ദ് (29) ആ​ണ് പിടിയിലായത്.

കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി കെ. ​അ​ഷ്​​റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആണ് പ്രതിയെ പി​ടി​കൂടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ മു​ഖ്യ പ്ര​തി​യ​ട​ക്കം അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

Read Also : ശരീരഭാരവും വയറിലെ കൊഴുപ്പും കുറയ്ക്കാൻ മല്ലിവെള്ളം

ജ​നു​വ​രി 20നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ള്ളി​ക്ക​ലി​ലെ വീ​ട്ടി​ല്‍ നി​ന്ന് രാ​ത്രി യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ഗ്‌​ന​നാ​ക്കി മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ര്‍ദി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

തേ​ഞ്ഞി​പ്പ​ലം ഇ​ൻ​സ്​​പെ​ക്ട​ര്‍ എ​ന്‍.​ബി. ഷൈ​ജു, കൊ​ണ്ടോ​ട്ടി ഇ​ൻ​സ്​​പെ​ക്ട​ര്‍ പ്ര​മോ​ദ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ സ​ത്യ​നാ​ഥ​ന്‍ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, അ​സീ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ്, എ​സ്.​ഐ ദി​നേ​ശ​ന്‍, എ.​എ​സ്.​ഐ ര​വി എ​ന്നി​വ​രടങ്ങുന്ന സംഘമാണ് കേസ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button