ബ്രസൽസ്: റഷ്യൻ അധിനിവേശം മൂലം കനത്ത ആക്രമണം നേരിടുന്ന ഉക്രൈനെ സഹായിക്കാൻ സൈന്യത്തെ അയക്കില്ലെന്ന പ്രഖ്യാപനവുമായി നാറ്റോ. സെക്രട്ടറി ജനറലായ ജെൻസ് സ്റ്റോൾട്ടൻബർഗാണ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്.
ഉക്രൈൻ വളരെ നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വ്യാഴാഴ്ച രാവിലെ സൈനിക നടപടി പ്രഖ്യാപിച്ച പുടിൻ, തൊട്ടു പിന്നാലെ ഉക്രൈനിലേക്ക് സൈന്യത്തെ അയക്കുകയായിരുന്നു. നിർണായകമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മുഴുവൻ റഷ്യ തകർത്തു തരിപ്പണമാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉക്രൈൻ റഷ്യ സംഘർഷം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന വേളയിൽ സഹായ വാഗ്ദാനവുമായി എത്തിയ നാറ്റോ, അമേരിക്ക തുടങ്ങിയവർ യുദ്ധമാരംഭിച്ചപ്പോൾ നിശബ്ദരാണ്. ഉക്രൈനെ സഹായിക്കാനായി സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്ന് ഒട്ടുമിക്ക ലോകശക്തികളും പ്രഖ്യാപിച്ചു കഴിഞ്ഞു.
Post Your Comments