മുംബൈ: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ജയത്തോടെ സെമി ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ഹൈദരാബാദ് എഫ്സി. ആദ്യ പകുതിയില്‍ ബര്‍തൊലോമ്യു ഒഗ്ബെച്ചെയും(28) രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ ജാവിയേര്‍ സിവേറിയോയുമാണ്(87) ഹൈദരാബാദിനായി ഗോളുകള്‍ നേടിയത്.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വിന്‍സി ബരേറ്റോയാണ്(90+5) ബ്ലാസ്റ്റേഴ്സിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. തോല്‍വിയോടെ ചെന്നൈയിനും മുംബൈ സിറ്റി എഫ്സിക്കും ഗോവക്കുമെതിരായ മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമായി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ നിരവധി തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ മികച്ച പ്രകടമാണ് ടീമിന് തുണയായത്.
Read Also:- ഐസിസി ടി20 റാങ്കിംഗ്: സൂര്യകുമാര്‍ യാദവിനും വെങ്കടേഷ് അയ്യർക്കും മുന്നേറ്റം
ജയത്തോടെ 18 കളികളില്‍ 35 പോയന്‍റുള്ള ഹൈദരാബാദ് സെമി സ്ഥാനം ഉറപ്പിച്ചപ്പോള്‍ 18 കളികളില്‍ 27 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. അതേസമയം, ഐഎസ്എല്ലില്‍ ഇന്ന് ഒഡീഷ്യ എഫ്സി ശക്തരായ എടികെ മോഹൻ ബഗാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.
Post Your Comments