കീവ്: ഉക്രെയ്‌നിലെ ഖര്‍ക്കീവില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. വിദ്യാര്‍ഥികള്‍ സൈന്യത്തിന്റെ സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഉടന്‍തന്നെ സഹായമെത്തും എന്ന പ്രതീക്ഷയിലാണ് ഖര്‍ക്കീവിലെ മലയാളികള്‍. 13 മലയാളി വിദ്യാര്‍ഥികള്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.
ഉക്രെയ്നില്‍ ഇരുപതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇതിൽ കുറച്ചുപേർ നാട്ടിലേക്കു മടങ്ങി. ഇന്ത്യക്കാർ ഉടൻ മടങ്ങണമെന്ന് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി പോയ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്ര പകുതി വഴിക്ക് അവസാനിപ്പിച്ച് മടങ്ങിയിരുന്നു.
ഉക്രെയ്ൻ വിമാന സര്‍വീസുകള്‍ നിര്‍ത്തുകയും വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്തതോടെയാണ് ഈ വിമാനങ്ങള്‍ മടങ്ങിയത്. അതേസമയം ഉക്രെയ്നിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്നാണ് റിപ്പോർട്ട്. റഷ്യയുടെ മിസൈൽ വർഷം ഉക്രെയ്ന് മേൽ മഴ പോലെ പതിച്ചെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments