വൈറ്റില: സില്‍വര്‍ സാന്‍ഡ് പാലത്തിനു സമീപം പുഴ കൈയേറാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി കേരള നദീസംരക്ഷണ പ്രവര്‍ത്തകര്‍. മൂന്നു സെന്റോളം പുഴയാണ് സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ മാലിന്യം നിരത്തി കൈയേറാനുള്ള ശ്രമം നടന്നത്. കൈയേറ്റത്തിനെതിരെ പൂണിത്തുറ വില്ലേജ് ഓഫിസര്‍ക്ക് കേരള നദീസംരക്ഷണ പ്രവര്‍ത്തകര്‍ പരാതി നല്‍കി.
പുഴ നികത്താന്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ, കേരള നദീസംരക്ഷണ പ്രവര്‍ത്തകര്‍ സംസ്ഥാന സമിതി അംഗം ഏലൂര്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.
Read Also : ബ്രേക്ക്ഫാസ്റ്റിന് വേഗത്തിൽ തയ്യാറാക്കാം സ്പെഷ്യൽ മുട്ട ദോശ
കേരള നദീസംരക്ഷണ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസര്‍ ടി.കെ. സലീഷ് സ്ഥലം സന്ദര്‍ശിച്ച് സ്റ്റോപ് മെമ്മോ നല്‍കി. പ്രതിഷേധത്തില്‍ എം.ജി. ഗിരീഷ്, കെ.എസ്. സുമേഷ്, എം.എസ്. സന്ദീപ്, ജോയി അയിരൂര്‍, ജുവല്‍ ചെറിയാന്‍, രാജഗോപാല്‍ സി. മേനോന്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments