CricketLatest NewsNewsSports

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം: പ്ലേയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരം നാളെ ആരംഭിക്കാനിരിക്കെ സൂപ്പർ താരം സൂര്യകുമാര്‍ യാദവ് ഇന്ത്യൻ ഇലവനിൽ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ കൈക്കേറ്റ പരിക്ക് സാരമുള്ളതാണെന്നും ലങ്കയ്‌ക്കെതിരെ കളിക്കില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ, സൂര്യകുമാര്‍ മാറി നിന്നാല്‍ മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടം നേടിയേക്കും.

സൂര്യകുമാര്‍ പുറത്തായാൽ നാലാം നമ്പരില്‍ സഞ്ജു കളത്തിലെത്തിയേക്കും. ഇന്ത്യയുടെ മധ്യനിരയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താനും സഞ്ജുവിന് കഴിയുമെന്നാണ് വിലയിരുത്തലുകൾ. ഋതുരാജ് ഗെയ്ക്‌വാദ് ഓപ്പണിംഗിലേക്ക് വരുമ്പോള്‍ ഇഷാന്‍ കിഷന്‍ മധ്യനിരയിലേക്ക് ഇറങ്ങിയേക്കും. ഈ മാസം 24 മുതലാണ് ടി20 പരമ്പര ആരംഭിക്കുക. ആദ്യ മത്സരം ലഖ്നൗവിലും അവസാന രണ്ട് മത്സരങ്ങള്‍ ധര്‍മ്മശാലയിലും നടക്കും.

Read Also:- യുവേഫ ചാമ്പ്യൻസ് ലീഗ്: ചെൽസിക്ക് തകർപ്പൻ ജയം, യുവന്റസിന് സമനില കുരുക്ക്

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍,യുസ്വേന്ദ്ര ചാഹല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button