KollamLatest NewsKeralaNattuvarthaNews

കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ട​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു : യുവാവ് അറസ്റ്റിൽ

സ​ദാ​ന​ന്ദ​പു​രം പ​ത്മ​വി​ലാ​സ​ത്തി​ല്‍ അ​നി​ല്‍കു​മാ​റി​നെ ‍(36) യാ​ണ് പൊലീസ് പിടികൂടിയത്

കൊ​ട്ടാ​ര​ക്ക​ര: കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ട​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത​യാ​ള്‍ അറസ്റ്റില്‍. സ​ദാ​ന​ന്ദ​പു​രം പ​ത്മ​വി​ലാ​സ​ത്തി​ല്‍ അ​നി​ല്‍കു​മാ​റി​നെ ‍(36) യാ​ണ് പൊലീസ് പിടികൂടിയത്. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പൂ​വാ​റി​ല്‍ നി​ന്ന്​ കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു വ​ന്ന ബ​സി​ലെ ക​ണ്ട​ക്ട​റാ​യ ബി​ജു​പാ​ലി​നെ​യാ​ണ് പ​ന​വേ​ലി ജ​ങ്​​ഷ​നി​ല്‍ വെ​ച്ച് ടി​ക്ക​റ്റി​ന്​ പൈ​സ ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ല്‍ ഇ​യാ​ള്‍ കൈ​യേ​റ്റം ചെ​യ്ത​ത്.

Read Also : കളിയ്ക്കുമ്പോഴാണ് കുട്ടിയ്ക്ക് പരിക്കേറ്റത്, കുന്തിരിക്കം വീണാണ് പൊള്ളിയത്: താൻ നിരപരാധിയാണെന്ന് ആന്‍റണി ടിജിന്‍

കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​സ്.​ഐ സു​രേ​ഷ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ശ്രീ​രാ​ജ് എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘം ആണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button