KeralaLatest NewsNews

പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നതാണു കുഴപ്പങ്ങൾക്കു കാരണമെന്ന് സതീശൻ: താങ്കൾ പോയി നോക്കിയോയെന്ന് മുഖ്യമന്ത്രി

കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെയും സംസ്ഥാനത്തു വർധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങളെയും ഉയർത്തി പിടിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ സർക്കാരിനെതിരെ രംഗത്ത് എത്തുന്നത്.

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരായി മാറിയെന്ന വിമർശനവുമായാണ് വി.ഡി.സതീശൻ രംഗത്തെത്തിയത്. കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെയും സംസ്ഥാനത്തു വർധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങളെയും ഉയർത്തി പിടിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ചത്.

Read Also: ഇന്ത്യയോടുള്ള നയത്തില്‍ മാറ്റം വരുത്തി പാകിസ്ഥാന്‍ : പുതിയ തീരുമാനം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

‘ഒറ്റപ്പെട്ട സംഭവം എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ പതിവായി. കാപ്പനിയമം നോക്കുകുത്തിയായി. സിപിഎം ജില്ലാ സെക്രട്ടറിമാർ ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നതാണു കുഴപ്പങ്ങൾക്കു കാരണം’- വിഡി സതീശൻ പറഞ്ഞു. എന്നാൽ, താങ്കൾ പോയി നോക്കിയോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പരിഹസിക്കേണ്ടെന്നു സതീശനും തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button