ന്യൂഡല്‍ഹി: അഫ്ഗാന് സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന് അധികാരം പിടിച്ചെടുത്തതോടെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. താലിബാന് അധികാരത്തിലേറി ആറ് മാസം പിന്നിടുമ്പോഴേയ്ക്കും അഫ്ഗാനില്‍ അവശ്യവസ്തുക്കള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് ജനങ്ങളാണ് ഭക്ഷണത്തിനായി നെട്ടോട്ടമോടുന്നത്.
അതേസമയം, ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ അഫ്ഗാന് സഹായവുമായി ഇന്ത്യ രംഗത്തെത്തി. അഫ്ഗാന് ജനതയുടെ പട്ടിണിമാറ്റാന്‍ 2500 മെട്രിക് ടണ്‍ ഗോതമ്പ് കേന്ദ്രസര്‍ക്കാര്‍ കയറ്റി അയച്ചു. അമൃത്സറില് നിന്ന് അമ്പതോളം ട്രക്കുകളിലാണ് അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലേയ്ക്ക് ഗോതമ്പ് അയച്ചത്. കടുത്ത അരക്ഷിതാവസ്ഥയില്‍ കഴിയുന്ന അഫ്ഗാന് ജനതയ്ക്കായി 50,000 മെട്രിക് ടണ്‍ ഗോതമ്പ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടമായാണ് ചൊവ്വാഴ്ച ഗോതമ്പ് കയറ്റി അയച്ചത്.
Post Your Comments