തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ രണ്ട് കേസുകളില്‍ വീതം എസ്ഡിപിഐക്കാരും ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരും പ്രതികളാണെന്നും ഇടുക്കി ധീരജ് വധക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ ബിജെപി പ്രവര്‍ത്തകരെയാണ് പൊലീസ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടും മുഖ്യമന്ത്രി നിയമസഭയിൽ പ്രതികരിച്ചു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ താരതമ്യംചെയ്ത് ഒരു മുഖ്യമന്ത്രി സംസാരിക്കുന്നത് ശരിയല്ലെന്നും വിവിധ മേഖലകളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അഖിലേഷിനെപോലുള്ള നേതാക്കള്‍ വരെ അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശും കേരളവും തമ്മില്‍ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും ഒരുപാട് തലങ്ങളില്‍ കേരളം സമാനതകളില്ലാത്ത ഉയര്‍ച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments