AlappuzhaKeralaNattuvarthaLatest NewsNews

കായംകുളത്ത് വോട്ട് ചോർന്നെന്ന ആരോപണം: യു പ്രതിഭ എം.എൽ.എയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും

അമ്പലപ്പുഴ തിരഞ്ഞെടുപ്പ് വോട്ട് ചോർച്ചയും അതിനോട് അനുബന്ധിച്ചുള്ള തർക്കങ്ങളും പാർട്ടിയിൽ ചർച്ചയായിട്ടും കായംകുളത്തെ വോട്ട് ചോർച്ച പാർട്ടി പരിശോധിച്ചില്ലെന്നും, തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവ്വ സമ്മതരായി നടക്കുകയാണെന്നുമാണ് പ്രതിഭ ഫേസ്‌ബുക്കിൽ കുറിച്ചത്.

ആലപ്പുഴ: കായംകുളം മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചോർന്നതായി യു. പ്രതിഭ എം.എൽ.എ ആരോപിച്ചതിനെ ചൊല്ലി പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു. വിഷയത്തില്‍, ജില്ലാ കമ്മിറ്റി യു. പ്രതിഭയോട് വിശദീകരണം തേടും. കായംകുളം ഏരിയ കമ്മിറ്റി സംഭവത്തിൽ പ്രതിഭയ്ക്കെതിരെ സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ പരാതി നൽകും.

Also read: കാസർഗോഡ് സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് സിൽവർ ലൈനെതിരെ പ്രമേയം പാസ്സാക്കി

അതേസമയം, ഫേസ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ച ആരോപണങ്ങൾ പ്രതിഭ സംസ്ഥാന നേതൃത്വത്തിന് മുന്നിലും ആവർത്തിച്ചേക്കും. കായംകുളത്തെ വോട്ട് ചോർച്ച പാർട്ടി പരിശോധിക്കണമെന്ന് പ്രതിഭ ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എം.എൽ.എ സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെ കായംകുളം ഏരിയ കമ്മിറ്റിക്കും പരാതി നൽകി.

അമ്പലപ്പുഴ തിരഞ്ഞെടുപ്പ് വോട്ട് ചോർച്ചയും അതിനോട് അനുബന്ധിച്ചുള്ള തർക്കങ്ങളും പാർട്ടിയിൽ ചർച്ചയായിട്ടും കായംകുളത്തെ വോട്ട് ചോർച്ച പാർട്ടി പരിശോധിച്ചില്ലെന്നും, തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവ്വ സമ്മതരായി നടക്കുകയാണെന്നുമാണ് പ്രതിഭ ഫേസ്‌ബുക്കിൽ കുറിച്ചത്. ‘എന്നെ തോൽപ്പിക്കാൻ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവർത്തകനെ ഏരിയാ കമ്മിറ്റിയുടെ അറിവോടെ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പാർട്ടിയുടെ ഈ നീക്കം ദുരൂഹമാണ്. ചില നേതാക്കൾ മാത്രം ചേർന്നതാണ് ഈ പാർട്ടിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കുതന്ത്രം മെനയുന്ന നേതാക്കന്മാർ വൈകാതെ തന്നെ ചവറ്റുകൊട്ടയിൽ വീഴും. കണക്ക് ചോദിക്കാതെ കാലം കടന്നു പോകില്ല.’ പ്രതിഭ കൂട്ടിച്ചേർത്തു. ആലപ്പുഴ സി.പി.എം സമ്മേളനത്തിന് പിന്നാലെയുള്ള പ്രതിഭയുടെ ഈ പ്രതികരണം ശ്രദ്ധേയമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button