
തൃശൂർ: പുതുക്കാട് എസ് ബി ഐയുടെ എ.ടി.എമ്മില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ കവര്‍ന്ന സംഭവത്തിൽ രണ്ട് ഉത്തരേന്ത്യക്കാർ പിടിയിൽ. ഹരിയാനക്കാരായ തൗഫിഖ് (34) , വാറിദ് ഖാൻ (21) എന്നിവരാണ് അറസ്റ്റിലായത്. കുതിരാൻ ജില്ലാ അതിർത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
എ.ടി.എമ്മിന്റെ സെന്‍സറില്‍ കൃത്രിമം നടത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. കൗണ്ടറിലെ മെഷീന്‍ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ അറിയുന്നവരാണ് തട്ടിപ്പിന് പിന്നിലെന്ന് കളവ് നടന്ന സമയത്ത് തന്നെ പോലീസിന് മനസിലായിരുന്നു.
ജനുവരി 23-നാണ് സംഭവം നടന്നത്. ആറ് അക്കൗണ്ടുകളിൽ നിന്നായി പതിമൂന്ന് തവണകളിലായി 1,27,500 രൂപയാണ് ഇവർ തട്ടിയെടുത്തത്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് കവർച്ചാ സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. എ.ടി.എമ്മിന്റെ കാഴ്ച മറയ്ക്കാനായി നിറുത്തിയിട്ടിരുന്ന ട്രെയിലർ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് എ.ടി.എമ്മിലും പരിസര പ്രദേശങ്ങളിലും എത്തിച്ച് തെളിവെടുക്കും. അതിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Post Your Comments