Latest NewsNewsIndia

‘ സമൂഹത്തിൽ ഭിന്നത മാത്രം സൃഷ്ടിക്കുന്ന സർക്കാർ’: യോഗിക്കും മോദിക്കുമെതിരെ സോണിയ ഗാന്ധി

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യു.പിയില്‍ അസാധാരണമായ വികസനമുണ്ടായെന്ന പ്രധാനമന്ത്രിയുടെ അവകാശവാദമാണ് സോണിയ ഗാന്ധി തള്ളിയത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ചതല്ലാതെ ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. തന്‍റെ പാർലമെന്‍റ് മണ്ഡലമായ റായ്ബറേലിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി

‘ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയല്ലാതെ ഒന്നും ചെയ്യാത്ത ഒരു സർക്കാരാണിത്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ല. രാസവളങ്ങളുടെ ദൗർലഭ്യവും അവർക്ക് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നു. ജോലിയില്ലാത്തതിനാൽ യുവാക്കൾ വീട്ടിൽ ഇരിക്കുകയാണ്. നിലവിലുള്ള 12 ലക്ഷം ഒഴിവുകൾ നികത്താൻ സർക്കാർ തയ്യാറാകുന്നില്ല. ലോക്ക്ഡൗൺ നിങ്ങളുടെ ബിസിനസും ഉപജീവനവും തകർത്തു. നിങ്ങള്‍ ദീര്‍ഘദൂരം കാല്‍നടയായി വീട്ടിലെത്തി. മോദി-യോഗി സർക്കാരുകൾ നിരുത്തരവാദപരമായാണ് പെരുമാറിയത്. നിങ്ങളുടെ ദുരിതങ്ങള്‍ക്ക് നേരെ കണ്ണടച്ചു. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ സുഹൃത്തുക്കൾക്ക് വിൽക്കുകയാണ്’ – സോണിയ ഗാന്ധി പറഞ്ഞു.

Read Also  :  രണ്ടുപേരെ തട്ടിയതിൽ ടെൻഷൻ : മാനസിക പിരിമുറുക്കം മൂലം മുതലയ്ക്ക് മരണം

എന്നാൽ, കോൺഗ്രസിന്റെ രാഷ്ട്രീയം നിങ്ങളുടെ ക്ഷേമത്തിനായാണെന്നും ലോക്ക്ഡൗണിൽ ജനങ്ങളെ സഹായിക്കാൻ പരമാവധി ശ്രമിച്ചെന്നും സോണിയ ഗാന്ധി പറഞ്ഞു. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക, അവശ്യസാധനങ്ങളുടെ വിലവര്‍ധന തടയുക എന്നിവയെല്ലാമാണ് കോണ്‍ഗ്രസിന്‍റെ കാഴ്ചപ്പാട്. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള വിശദമായ പദ്ധതികൾ കോൺഗ്രസ് വിഭാവനം ചെയ്തിട്ടുണ്ടെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button