Latest NewsNewsIndia

‘ഇന്ത്യ പാകിസ്ഥാനായി, ഉടൻ നിങ്ങൾ ഇവിടം വിടണം’: അയൽക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി രാജ്‌കോട്ട് അഭിഭാഷകൻ സോഹിൽ ഹുസൈൻ

മഞ്ച്ക: ശിവാജി ജയന്തി ദിനത്തിൽ അയൽക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ രാജ്‌കോട്ട് അഭിഭാഷകൻ സോഹിൽ ഹുസൈൻ മോറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ്. പോലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടി ചെയ്യാൻ സമ്മതിക്കാതെ തടസപ്പെടുത്തിയതിനും പൊതുയിടത്തിൽ ആക്രമണാപരമായി പെരുമാറി ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഞായറാഴ്‌ച മഞ്ച്കയ്‌ക്ക്‌ സമീപമുള്ള ശ്യാമപ്രസാദ്‌ മുഖർജി നഗറിലാണ് സംഭവം നടന്നത്. റെസിഡൻഷ്യൽ അസോസിയേഷന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഛത്രപതി ശിവാജി മഹാരാജിനെതിരെ അപകീർത്തികരമായ ഒരു കമന്റ് ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഗ്രൂപ്പിലെ മെമ്പറായ ജ്യോതി സോധ ഇതിനെ എതിർക്കുകയും തന്റെ അനിഷ്ടം അറിയിക്കാൻ മോറിനെ വിളിക്കുകയും ചെയ്തു. പക്ഷേ, ജ്യോതിയുടെ ഫോൺവിളിയിൽ ക്ഷുഭിതനായ മോർ ഇവരോട് ‘ഈ രാജ്യം ഇപ്പോൾ പാകിസ്ഥാനായി മാറിയിരിക്കുന്നു, നിങ്ങൾ എല്ലാവരും ഉടൻ തന്നെ രാജ്യം വിടണം’ എന്ന് പറയുകയായിരുന്നു.

Also Read:‘സിൽവർ ലൈനിനേക്കാൾ മെച്ചമായി ഒന്നുമില്ല, പ്രകൃതി ചൂഷണം കുറച്ചാണ് പാത നിര്‍മ്മിക്കുന്നത്’: മുഖ്യമന്ത്രി

ഇയാളുടെ ഭീഷണി ജ്യോതി റെക്കോർഡ് ചെയ്യുകയായിരുന്നു. ന്യൂസ് 18 ഗുജറാത്തി പുറത്തുവിട്ട ഓഡിയോയിൽ ഇനിയും അത്തരം പോസ്റ്റുകൾ വരുമെന്ന് മോർ ഭീഷണിപ്പെടുത്തുന്നത് വ്യക്തമാണ്. ‘ഈ രാജ്യം ഇപ്പോൾ പാകിസ്ഥാനായി മാറിയിരിക്കുന്നു, ഇവിടെ എല്ലാവരും മുസ്ലീങ്ങളാണ്, എല്ലാ ഹിന്ദുക്കളും ഇവിടെ നിന്നും പോകണം’, അദ്ദേഹം ആക്രോശിച്ചു. എന്തിനാണ് അങ്ങനെ പറയുന്നതെന്ന് ആ സ്ത്രീ ചോദിച്ചപ്പോൾ അയാൾ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു, ‘അങ്ങനെ തന്നെയാ, ഇപ്പോൾ പൊയ്ക്കോളൂ’.

തുടർന്ന് ജ്യോതി അദ്ദേഹത്തെ നേരിട്ട് കാണുകയും പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കരുതെന്ന് പറയുകയും ചെയ്തു. എന്നാൽ ദേഷ്യം വന്ന മോർ ഇവരെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് അദ്ദേഹം ബഹളം സൃഷ്ടിക്കുകയും ഗണേശ വിഗ്രഹം തകർക്കുകയും ചെയ്തു. അയൽവാസികൾ ഉടൻ പോലീസിൽ വിവരമറിയിച്ചു. കോൺസ്റ്റബിൾ റാവത് ദംഗർ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും മോർ അയാൾക്കെതിരെയും തിരിഞ്ഞു. പോലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Also Read:ചാമ്പ്യൻസ് ലീഗിൽ ചെൽസിയും യുവന്റസും ഇന്നിറങ്ങും

ആക്ഷേപകരമായ പ്രസ്താവന നടത്തിയത് വിദ്യാഭ്യാസമില്ലാത്ത വ്യക്തിയല്ലെന്നും ഒരു അഭിഭാഷകനാണെന്നും മോറിനെതിരെ അയൽവാസികൾ മൊഴി നൽകി. ‘അവൻ ഞങ്ങളെ പോലെ തന്നെയായിരുന്നു ഞങ്ങളോടൊപ്പം കഴിഞ്ഞിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് കാലം മുതൽ അവൻ ഒരു തീവ്രവാദിയുടെ വാക്കുകൾ ഉപയോഗിക്കാൻ തുടങ്ങി, മാത്രമല്ല അവന്റെ രൂപം പോലും മാറ്റി. അവൻ ഞങ്ങളുടെ ദൈവത്തിന്റെ ഫോട്ടോ ഫ്രെയിം പോലും തകർത്തു, ഗണപതിയുടെ വിഗ്രഹം തകർത്തു’, ഒരു ദൃക്‌സാക്ഷി പറഞ്ഞു. മോറിന്റെ തീവ്ര ചിന്തകൾക്ക് പിന്നിൽ മറ്റാരൊക്കെയോ ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

‘കിഷൻ ഭർവാദിന്റെ കേസിൽ പാകിസ്ഥാൻ ഇടപെടുന്ന രീതി… ഈ സമൂഹത്തെ പാക്കിസ്ഥാനാക്കി മാറ്റുമെന്നും എല്ലാ ഹിന്ദുക്കളും പോകണമെന്നും അദ്ദേഹം പറഞ്ഞു. എത്ര നാൾ നീ എന്നെ പിടിച്ചിരുത്തും? എനിക്ക് പിന്നിൽ വലിയ ശക്തികളുണ്ട്. പിന്തുണയ്ക്കാൻ വലിയൊരു കൂട്ടം എന്നാണ് അയാൾ പറയുന്നത്’, ദൃക്‌സാക്ഷി പറഞ്ഞു.

ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച്, മോർ തന്റെ വാട്ട്‌സ്ആപ്പ് ഡിപിയിൽ ‘ഞാൻ ഹിജാബിനെ പിന്തുണയ്ക്കുന്നു’ എന്നൊരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button