തിരുവനന്തപുരം: കണ്ണൂരിനെ കലാപ കേന്ദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന വാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തലശേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തിൽ നിയമസഭയില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂര്‍ ഒരു കലാപ കേന്ദ്രമല്ലെന്നും, എന്നാല്‍, കലാപ കേന്ദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ശ്രമങ്ങളെ തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ കൊലപാതകങ്ങളും, അക്രമങ്ങളും സംബന്ധിച്ച് പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
‘തലശേരിയിലെ കൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണ്, കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാവും. നമ്മുടെ നാട് ക്രമസമാധാന രംഗത്ത് മികവുറ്റതാണ്, ഇക്കാര്യം നീതി ആയോഗ് കണക്കുകള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ട്. സംശയത്തിന് ഇട നല്‍കാത്തതരത്തില്‍ ഇക്കാര്യം വ്യക്തമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നത് അതി ക്രൂരമായ കൊലപാതകം ആയിരുന്നു. ‘- മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments