KeralaNattuvarthaNews

ഗുരുവായൂർ ഉൽസവം: പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പുകൾക്ക് അഞ്ച് ആനകളെ പങ്കെടുപ്പിക്കും

തൃശൂർ : ഗുരുവായൂർ ഉൽസവ ആറാട്ട്, പളളിവേട്ട ചടങ്ങുകളുടെ സുരക്ഷിതവും സമാധാന പൂർണവുമായ നടത്തിപ്പ് വിലയിരുത്താൻ ദേവസ്വം നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പിൽ 5 ആനകളെ പങ്കെടുപ്പിക്കാനുള്ള ദേവസ്വം ഭരണസമിതി തീരുമാനം യോഗത്തെ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകളെന്ന് യോഗത്തിൽ വിശദീകരിച്ചു.

എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്ന ആനകളുടെ സംരക്ഷണത്തിന് ദേവസ്വം -ഉദ്യോഗസ്ഥർക്കൊപ്പം പോലീസ് ടീമിനെയും നിയോഗിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പ്രത്യേക എലഫൻ്റ് സ്ക്വാഡും രംഗത്തുണ്ടാകും. ആറാട്ട് ദിവസം രുദ്ര തീർത്ഥക്കുളം ഭക്തർക്കായി തുറന്ന് നൽകും. സ്ത്രീ ഭക്തർക്കായി പ്രത്യേക മറ കെട്ടിതിരിച്ച കടവ് ഒരുക്കും. ഇവിടെ സുരക്ഷയ്ക്കായി വനിതാ പോലീസിനെ നിയോഗിക്കും.
ക്ഷേത്രത്തിൽ കോവിഡ് കാലത്തിന് മുൻപുണ്ടായിരുന്ന പ്രാദേശിക ക്യൂ, മുൻപുണ്ടായിരുന്ന അതേ സമയക്രമത്തിലും വിധത്തിലും ഫെബ്രുവരി 24 മുതൽ പുന:സ്ഥാപിക്കും. ഗുരുവായൂർ നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരുടെ ആധാർ / വോട്ടർ ഐഡി എന്നിവയായിരിക്കും പ്രവേശന മാനദണ്ഡമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button