ഡൽഹി: അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി. രാജ്യത്തിന്റെ എക്സ്ക്ലൂസീവ് എക്കണോമിക് സോണിലേക്ക് നുഴഞ്ഞു കയറി എന്നാരോപിച്ചാണ് 31 മത്സ്യത്തൊഴിലാളികളെ പാക് സൈന്യം പിടികൂടിയത്.
നാവിക സേനയുടെ പട്രോളിങ്ങിനിടയിലാണ് പിടികൂടിയതെന്ന് പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി. 31 പേർ സഞ്ചരിച്ചിരുന്ന 5 ബോട്ടുകളും പാക് സൈന്യം പിടികൂടിയിട്ടുണ്ട്. ഈ ബോട്ടുകൾ കറാച്ചിയിലേക്ക് കൊണ്ടു പോയെന്നാണ് അറിയാൻ സാധിച്ചത്. പാകിസ്ഥാൻ നിയമങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെ സമുദ്രനിയമങ്ങളുടെയും അടിസ്ഥാനത്തിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഓരോ രാജ്യത്തിന്റെയും കരഭാഗത്തു നിന്ന് 12 നോട്ടിക്കൽ മൈൽ കടലിലേക്കുള്ള ദൂരമാണ് ആ രാജ്യത്തിന്റെ സമുദ്രാതിർത്തിയായി നിർവചിക്കപ്പെടുന്നത്. 12 നോട്ടിക്കൽ മൈൽ ഏകദേശം 22.5 കിലോമീറ്ററുകൾക്കു തുല്യമായ ദൈർഘ്യം വരും. ഈ ദൂരപരിധിക്കുള്ളിൽ മാത്രമാണ് മത്സ്യബന്ധന നൗകകൾക്കും കോസ്റ്റ് ഗാർഡിനും സഞ്ചരിക്കാൻ അനുവാദമുള്ളത്. അതിനപ്പുറം, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായ സമുദ്രമാണ്.
Post Your Comments