മൈസൂർ: രാജ്യത്ത് ഹിജാബ് വിവാദം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് ക്ലാസുകളിൽ കയറാൻ അനുമതി നൽകി മൈസൂരുവിലെ ഒരു സ്വകാര്യ കോളേജ്. യൂണിഫോം നിയമം റദ്ദാക്കികൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച (ഫെബ്രുവരി 18) ഹിജാബ് ധരിക്കാനുള്ള അനുമതിയുമായി കോളേജ് അധികൃതർ രംഗത്ത് എത്തിയത്. കോളേജ് അഡ്മിനിസ്ട്രേഷൻ യൂണിഫോം നിയമം റദ്ദാക്കുകയും അങ്ങനെ ഒരു തീരുമാനം എടുക്കുന്ന കർണാടകയിലെ ആദ്യത്തെ കോളേജായി മാറുകയും ചെയ്തു.
‘നാല് വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കോളേജിലെത്തി എല്ലാവരുമായും ചർച്ച നടത്തി. അതേസമയം, വിദ്യാർത്ഥികളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിന് യൂണിഫോം നിയമം റദ്ദാക്കുകയാണ് ചെയ്തത്’- മൈസൂരിലെ പ്രീ-യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി ഡയറക്ടർ (ഡിഡിപിയു) ഡികെ ശ്രീനിവാസ മൂർത്തി അറിയിച്ചു,
കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഒഴിവാക്കിയ ഹിജാബി വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് കോളേജിന്റെ തീരുമാനത്തെ സ്വാധീനിച്ചതെന്ന് സിയാസത്ത് റിപ്പോർട്ട് ചെയ്തു. തുടർന്നാണ് വരാനിരിക്കുന്ന പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നതിന് യൂണിഫോം ഒഴിവാക്കാനും ഹിജാബ് ധരിച്ച് പെൺകുട്ടികളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കാനും സ്വകാര്യ കോളേജ് തീരുമാനിച്ചത്.
Post Your Comments