KeralaLatest News

‘വെളുത്തിരിക്കുന്ന ഈ കുട്ടി എങ്ങനെയാണ് നിന്റേതാവുക?’ : നാടോടി സ്ത്രീയെ തടഞ്ഞു വെച്ച് നാട്ടുകാർ

തിരുവനന്തപുരം: കുഞ്ഞിന് വെളുത്ത നിറമായതിനാൽ അമ്മയായ നാടോടി സ്ത്രീയെ നാട്ടുകാർ തടഞ്ഞു വച്ചു. ശനിയാഴ്ച ഏതാണ്ട് ഉച്ച സമയത്തോടെ, തിരുവനന്തപുരം പാറ്റൂരിലാണ് സംഭവം.

നിറം നോക്കി മനുഷ്യരെ അളക്കുന്നവരുടെ മുന്നിൽ പെട്ടു പോയത് ആന്ധ്ര സ്വദേശിനിയായ സുജാതയും കുട്ടിയുമാണ്. ചിത്രങ്ങൾ കൊണ്ടു നടന്നു വിൽക്കുന്ന നാടോടി സ്ത്രീയുടെ കയ്യിൽ വെളുത്തുതുടുത്ത ഓമനക്കുഞ്ഞിനെ കണ്ടാണ് നാട്ടുകാരിൽ ചിലർ സംശയിച്ചത്. ഇത് തന്റെ സ്വന്തം കുഞ്ഞാണ് എന്നുള്ള സുജാതയുടെ വാദമൊന്നും നാട്ടുകാർ വില വെച്ചില്ല.

‘ഉപദ്രവിക്കരുത്.. ഇത് ഞങ്ങളുടെ പൊന്നുമോളാണ്. വെളുത്തിരുന്നാൽ കുഞ്ഞ് എന്റേതല്ലാതാകുമോ.? അഞ്ചു കുട്ടികൾ ഉണ്ട് എല്ലാവരും വെളുത്തിട്ടാണ്.’ തന്നാൽ കഴിയുന്ന വിധം സുജാത പറഞ്ഞു നോക്കി.

കയ്യിലിരിക്കുന്നത് സുജാതയുടെ കുഞ്ഞല്ലെന്ന് തീർപ്പു കൽപ്പിച്ച നാട്ടുകാർ തടഞ്ഞു വെക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന്, പോലീസ് സ്റ്റേഷനിലേക്ക് നയിക്കപ്പെട്ട അമ്മയും കുഞ്ഞും സംശയനിവാരണത്തിനായി ഭർത്താവ് കരിയപ്പയെ വിളിച്ചു വരുത്തി. കീ ചെയിനിലും അരിമണിയിലുമൊക്കെ പേരെഴുതി വിൽക്കുന്ന ജോലിയാണ് കരിയപ്പയ്ക്ക്. കുട്ടിയുടെ ജനന രേഖകളും ഫോട്ടോയുമായി ഭർത്താവ് സ്ഥലത്തെത്തിയതോടെ കാര്യം മനസ്സിലായ പോലീസുകാർ ദമ്പതികളെ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button