KozhikodeLatest NewsKeralaNattuvarthaNews

കോ​ഴി​ക്കോ​ട് പ​ശു​ക്ക​ട​വി​ൽ തോക്കുമായി മാ​വോ​യി​സ്റ്റ് സംഘം: എത്തിയത് 4 സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ

കോഴിക്കോട്: പശുക്കടവിൽ തോക്കുമായി മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച വൈകിട്ടോടെ പാമ്പൻകോട് മലയിൽ എംസണ്ണി, എംസി അശോകൻ എന്നിവരുടെ വീടുകളിലാണ് 4 സ്ത്രീകളും 2 പുരുഷൻമാരുമടങ്ങിയ സംഘം എത്തിയത്. അശോകന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പാഴ്സൽ വാങ്ങിയാണ് സംഘം മടങ്ങിയത്.

ഒരാൾ തോക്കുമായി റോഡിൽനിൽക്കുകയും മറ്റുള്ളവർ വീടുകളിൽ കയറി സംസാരിക്കുകയുമായിരുന്നു. മലയാളത്തിലാണ് സംസാരിച്ചതെന്നും 6 പേരുടെയും പക്കൽ തോക്കുണ്ടായിരുന്നെന്നും വീട്ടുകാർ പറഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും വീട്ടുകാർ വ്യക്തമാക്കി. ആദ്യമായാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button