പത്തനംതിട്ട: കൊലപാതകം കൊണ്ട് സിപിഎമ്മിനെ തകർക്കാനാവില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സംസ്ഥാനത്ത് അക്രമ പരമ്പര നടപ്പിലാക്കുകയാണ് ആർഎസ്എസെന്നും കോടിയേരി ആരോപിച്ചു. പി.ബി. സന്ദീപ് കുമാറിന്റെ കുടുംബസഹായ ഫണ്ട് കൈമാറൽ ചടങ്ങിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
സിപിഎം അക്രമത്തിലോ കൊലപാതകത്തിലോ വിശ്വസിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. കൊലപാതകങ്ങൾ കൊണ്ട് പാർട്ടിയെ തകർക്കാൻ കഴിയില്ല. അങ്ങനെ എങ്കിൽ സിപിഎം കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. അക്രമം കൊണ്ട് പാർട്ടിയെ തകർക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് കഴിയില്ല.
ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഉത്തർപ്രദേശിലെ നയം കേരളത്തിൽ നടക്കില്ല. ബിജെപിക്കാരെ ഒറ്റപ്പെടുത്തണം. ബിജെപിക്കാർ ഇല്ലാത്ത സമൂഹമാക്കുകയാണ് രക്തസാക്ഷികളോട് കാണിക്കാവുന്ന നീതി. എസ്ഡിപിഐക്കാരും ആർഎസ്എസും ചേർന്ന് സംസ്ഥാനത്ത് അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments