Latest NewsIndiaNews

ബാബുവിന് പിന്നാലെ നിഷാങ്ക് കൗൾ: നന്ദി ഹിൽസിൽ കുടുങ്ങിയ വിദ്യാർത്ഥിയ്ക്ക് തുണയായി വ്യോമസേന

വ്യോമസേനയുടെ വിമാനമെത്തി അഞ്ച് മണിക്കൂറെടുത്താണ് നിഷാങ്കിനെ പുറത്തെടുത്തത്.

ബെംഗളുരു: കർണാടകയിലെ നന്ദി ഹിൽസിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന. കോളേജ് വിദ്യാര്‍ത്ഥിയായ 19-കാരന്‍ നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ അഞ്ച് മണിക്കൂറിന് ശേഷം നിഷാങ്കിനെ രക്ഷിക്കുകയായിരുന്നു.

Read Also: മണൽ കടത്ത് കേസ്: അറസ്റ്റിലായ ബിഷപ്പിനും വൈദികര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി മലങ്കര കത്തോലിക്ക സഭ

ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി. ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ്സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്. വ്യോമസേനയുടെ ഹെലികോപ്റ്ററെത്തിയാണ് യുവാവിനെ പുറത്തേക്ക് എത്തിച്ചത്. ചിക്കബല്ലാപൂർ പൊലീസും വ്യാമസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. വ്യോമസേനയുടെ വിമാനമെത്തി അഞ്ച് മണിക്കൂറെടുത്താണ് നിഷാങ്കിനെ പുറത്തെടുത്തത്. ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ്സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്. അപകടത്തിൽ നിഷാങ്കിന് പുറകിൽ പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button