Latest NewsKerala

‘നിന്റെ കാമുകൻ ആകാശ്’ ബോംബും നാലാളും ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് കോൺഗ്രസ് അനുഭാവി, ആകാശ് തില്ലങ്കേരിയുടെ മറുപടി

'ഈ സംഘടനകളെ കുറിച്ച് നല്ല ബോധ്യമുള്ള എനിക്ക് അതിജീവിക്കാൻ കഴിയുന്ന ഭയത്തിനും അപ്പുറമാണ്.'

കൊച്ചി: എസ്ഡിപിഐ, ജമാ അത്തെ ഇസ്‌ലാമി പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് താൻ രാഷ്ട്രീയ പോസ്റ്റുകൾ നിർത്തുകയാണെന്ന രശ്മി.ആർ.നായരുടെ പോസ്റ്റിൽ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ഒരു കോൺഗ്രസ് അനുഭാവിയുടെ കമന്റ് ഇങ്ങനെ, ‘മൗദുദികളെ കുറിച്ച് പറഞ്ഞോ
പക്ഷെ കോൺഗ്രസിനോടുള്ള നിന്റെ പൂ….. പരിപാടിയുണ്ടല്ലോ അത് നിർത്തിക്കോ നിന്റെ കാമുകൻ ആകാശ് തില്ലങ്കേരി തന്നെ നാലാളും രണ്ട് ബോംബും ഇല്ലാതെ പുറത്തിറങ്ങാറില്ല.’

ഈ കമന്റ് ഇട്ട ആളിന് മറുപടിയുമായി ആകാശ് തില്ലങ്കേരി തന്നെ രംഗത്തെത്തി. ‘ചേട്ടന്റെ ഒരു ഫോട്ടോ തരുമോ..?
കക്കൂസിൽ തൂക്കാനാ…പേടിച്ച് തൂ..ൻ..’ എന്നാണ് ആകാശിന്റെ കമന്റ്.

അതേസമയം കഴിഞ്ഞ ദിവസമാണ് താൻ ഭീഷണികളിൽ ആശങ്കപ്പെടുന്നു എന്ന് രശ്മി.ആർ.നായർ പോസ്റ്റ് ഇട്ടത്. ‘ഇത്രയും കാലം അഭിപ്രായങ്ങളുടെ പേരിൽ നേരിട്ട സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും ഒക്കെ അതിജീവിച്ചു നിലനിന്നു. അധിക്ഷേപങ്ങൾ പതിമൂന്നും നാലും വയസുള്ള എന്റെ കുട്ടികളുടെ നേരെ ആയതു മുതൽ അത് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അസഭ്യ ഫോൺ കോളുകളും ഭീഷണിയും ആണ്.’

‘ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയുമായി ബന്ധപ്പെട്ട പല വാട്ട്സാപ്പ് ഗ്രൂപ്പുകളിലും വീടും, അഡ്രസും, വാഹങ്ങളുടെ നമ്പറും, കുട്ടികൾ പഠിക്കുന്ന സ്‌കൂളിന്റെ വിവരങ്ങൾ പോലും ഷെയർ ചെയ്യപ്പെടുന്നു എന്നത് ഈ സംഘടനകളെ കുറിച്ച് നല്ല ബോധ്യമുള്ള എനിക്ക് അതിജീവിക്കാൻ കഴിയുന്ന ഭയത്തിനും അപ്പുറമാണ്.’

‘ഈ കൂട്ടരുടെ ഭീഷണി ഉണ്ട് ആക്രമിക്കുന്നു എന്നൊക്കെ പറയാൻ പോലും ഭയക്കണം, കാരണം സംഘികൾക്കില്ലാത്ത ഒരു പ്രത്യേകത ഇവർക്കുണ്ട് കേരളത്തിൽ ഇവർക്ക് വിസിബിലിറ്റിയും ലെജിറ്റിമസിയും ഉണ്ടാക്കാൻ പേനയുന്തുന്ന ഒരു വിഭാഗമുണ്ട് അവരുടെ കൂടി ടാർഗറ്റ് ആയി മാറും’, എന്നായിരുന്നു രശ്മിയുടെ പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button