NattuvarthaLatest NewsKeralaNews

പുസ്തകം എഴുതിയത് പോരാഞ്ഞിട്ട് പുറകെ നടന്നു ബുദ്ധിമുട്ടിക്കുന്നു, എല്ലാ വിവാദങ്ങൾക്കും പിറകിൽ ശിവശങ്കർ: സ്വപ്ന സുരേഷ്

തിരുവനന്തപുരം: എച്ച്‌ആര്‍ഡിഎസ് നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിൽ പ്രതികരിച്ച് സ്വപ്ന സുരേഷ്. താൻ ജോലിയിൽ പ്രവേശിച്ചതിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾക്ക് പിറകിൽ ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. അതിൽ തനിക്ക് നൂറ് ശതമാനം ഉറപ്പുണ്ടെന്നും, ഭയങ്കരമായ രീതിയില്‍ തന്നെ ആക്രമിക്കാനുള്ള ശ്രമം നടത്തുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

Also Read:ഭൂമി തരം മാറ്റാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം: 6 പേർക്ക് സസ്‌പെൻഷൻ

‘വിവാദങ്ങളില്‍ ഒരുപാട് ദുഃഖമുണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം‌. ബിജെപിയുമായോ ആര്‍എസ്എസ്സുമായോ ഒരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പറ്റിയും അറിയില്ല. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല’, സ്വപ്ന സുരേഷ് പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ തന്നെ വ്യക്തമായ പ്രതികരണവുമായി സ്വപ്ന സുരേഷ് രംഗത്തു വന്നിരുന്നു. തനിക്ക് ജീവിക്കണമെന്നും തന്റെ കുട്ടികളെ നോക്കണമെന്നും അതിനൊരു ജോലി ആവശ്യമാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button