തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു. ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂര്‍ണമായി അടയ്ക്കുകയും പിന്നീട് ഭാഗികമായി തുറക്കുകയും ചെയ്ത സ്‌കൂളുകള്‍ 23 മാസങ്ങള്‍ക്കു ശേഷമാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നത്. വൈകുന്നേരം വരെയുള്ള ക്ലാസുകള്‍ക്ക് പുറമേ, ശനി പ്രവൃത്തി ദിവസമാണെന്ന സവിശേഷതയുമുണ്ട്.
Read Also : ‘ഗുജറാത്ത് സ്ഫോടന പരമ്പരയുമായി സമാജ്വാദി പാർട്ടിക്ക് ബന്ധമുണ്ട്’ : കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ
47 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഒരേസമയം ക്ലാസുകളിലെത്തുന്നത്. പത്താ ക്ലാസും ഹയര്‍ സെക്കന്‍ഡറിയും നേരത്തേ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും മറ്റു ക്ലാസുകള്‍ ഇതുവരെ ഭാഗികമായിരുന്നു.
ഭിന്നശേഷിക്കാരടക്കം സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. എന്നാല്‍, യൂണിഫോമും ഹാജരും നിര്‍ബന്ധമല്ല.
അതേമയം, എസ്.എസ്.എല്‍.സി-പ്‌ളസ് ടു ക്ലാസുകള്‍ക്ക് ഈ മാസം 28ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് നിര്‍ദ്ദേശം. ഒന്ന് മുതല്‍ 9 വരെയുള്ള പാഠഭാഗങ്ങള്‍ മാര്‍ച്ചില്‍ തീര്‍ത്ത് പരീക്ഷ ഏപ്രിലില്‍ നടത്തും. പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ സംബന്ധിച്ച മാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്ന് മന്ത്രി വി.ശിവന്‍ കുട്ടി വ്യക്തമാക്കി.
Post Your Comments