മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യൻ ടീമിൽ ഇടംനേടി. പരിക്കില്‍ നിന്ന് മുക്തനായതിനെ തുടര്‍ന്നാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള അവസരം ലഭിച്ചത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് സഞ്ജു.
പരിക്കില്‍ നിന്ന് മുക്തനായ രവീന്ദ്ര ജഡേജയും ടീമിലേക്ക് മടങ്ങിയെത്തി. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്ന വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസ് ബൗളര്‍മാര്‍. ഇവരെ കൂടാതെ പുതുമുഖ താരം ആവേശ് ഖാനും ടീമില്‍ ഇടംനേടി.
അതേസമയം, വിരാട് കോഹ്ലി, റിഷഭ് പന്ത്, പേസ് ബൗളര്‍ ശാര്‍ദൂല്‍ താക്കൂർ എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച മത്സരങ്ങളുടെ വേദിയിലും ബിസിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ടി20 പരമ്പരയിലെ ആദ്യ മത്സരം ലഖ്നൗവിലും രണ്ടാമത്തെയും മൂന്നാമത്തെ മത്സരങ്ങള്‍ ധര്‍മശാലയിലുമാകും നടക്കുക.
Read Also:- ‘കൂൺ’ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു!
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ(ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ (കീപ്പർ), സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, ഹർഷൽ പട്ടേൽ. സിറാജ്, സഞ്ജു സാംസൺ (കീപ്പർ), രവി ജഡേജ, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, ആവേശ് ഖാൻ.
Post Your Comments