KeralaCinemaMollywoodLatest NewsNewsEntertainment

പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവ് ആയിരിക്കും: പ്രണവ് നന്നായി അഭിനയിച്ചുവെന്ന് ഗായത്രി സുരേഷ്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ചെയ്ത ‘നിത്യ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നിയെന്ന് നടി ഗായത്രി സുരേഷ്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തത്. അതിൽ തന്നെ നിത്യ എന്ന കഥാപാത്രമായി എത്തിയ കല്യാണിയും പ്രണവും തമ്മിലുള്ള കെമിസ്ട്രി ആരാധകർ ഏറ്റെടുത്തിരുന്നു.

പ്രണവും കല്യാണിയും തമ്മിലുള്ള രസതന്ത്രം വളരെ മനോഹരമായിരുന്നു എന്നും അതിലെ അവർ ഉള്ള പൊട്ടുതൊട്ട പൗർണമി എന്ന ഗാനം ഏറെ ഇഷ്ടമായെന്നും ഗായത്രി പറയുന്നു. അവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഒക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവ് ആയിരിക്കുമെന്ന് തോന്നിയെന്ന് ഗായത്രി പറയുന്നു. പ്രണവ് മോഹൻലാൽ വളരെ നന്നായി അഭിനയിച്ചു എന്നും പറഞ്ഞ ഗായത്രി, ഇതിൽ പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു എന്നും പറയുന്നു.

പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നു പരസ്യമായി പല തവണ പറഞ്ഞു ശ്രദ്ധ നേടിയ നടിയാണ് ഗായത്രി സുരേഷ്. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്. പക്ഷേ അതിനു വേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല എന്നായിരുന്നു ഗായത്രി ഇതിന് നൽകിയ വിശദീകരണം. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി. സൗത്ത് ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button