കൊച്ചി: ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. സംഭവത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും എം.എല്‍.എക്കെതിരെ സമരം ചെയ്യാന്‍ പോലും അവകാശമില്ലാത്ത സാഹചര്യമാണ് നാട്ടിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് രാത്രിയോടെ പോലീസിന് ലഭിച്ചേക്കും. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പോലീസ് തുടര്‍നടപടികളിലേക്ക് കടക്കും. കേസില്‍ അറസ്റ്റിലായ നാല് സിപിഎം പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
Read Also : സഞ്ജുവിന്റെ ഉള്ളിലെ തീ മനസിലാക്കിയതിനാലാണ് വീണ്ടുമൊരു അവസരം നല്‍കുന്നത്: ആകാശ് ചോപ്ര
കഴിഞ്ഞ ദിവസം ദീപുവിന്റെ കൊലപാതക കേസിലെ എഫ്.ഐ ആറിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നത്. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയത്. ദീപു ട്വന്റി 20 യില്‍ പ്രവര്‍ത്തിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്.ഐ ആറിൽ പറയുന്നു.
Post Your Comments