Latest NewsNewsInternationalCrime

പ്രസവാവധി ലഭിക്കാന്‍ വ്യാജ ഗർഭധാരണം: സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റിൽ

ട്ബൈലീസീ: പ്രസവാവധി ലഭിക്കാന്‍ ഗർഭിണിയായി അഭിനയിച്ച 43-കാരി അറസ്റ്റിൽ.
ജോര്‍ജിയയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ റോബിന്‍ ഫോള്‍സെത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2021 മെയ് മാസത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും തനിക്ക് ആഴ്ചകളോളം ബെഡ് റെസ്റ്റ് ആവശ്യമാണെന്നും പറഞ്ഞാണ് യുവതി അധികാരികള്‍ക്ക് മെയില്‍ അയച്ചത്.
2020-ല്‍ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയതായും 2021 ഓഗസ്റ്റില്‍ താന്‍ വീണ്ടും ഗർഭം ധരിച്ചുവെന്നുമാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, യുവതി ഗർഭം ധരിച്ചതിന്റെയോ മുമ്പ് ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന്റെയോ ഒരു സൂചനയും മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് അധികാരികള്‍ക്ക് കണ്ടെത്താനായില്ല. തുടർന്ന് അധികാരികള്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഗർഭധാരണം പുറത്തായത്. ഇതോടെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രതിവര്‍ഷം 10,000 ഡോളര്‍ ശമ്പളത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. ശമ്പളത്തോട് കൂടിയ അവധി ഇനത്തില്‍ 15,000 ഡോളര്‍ തട്ടിയെടുക്കാനായിരുന്നു അവരുടെ പദ്ധതിയെന്നും ജോർജിയയിലെ ഇന്‍സ്‌പെക്ടര്‍ ജനറൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ഇത്തരം തട്ടിപ്പുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഇന്‍സ്‌പെക്ടര്‍ ജനറൽ വ്യക്തമാക്കി.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button