ThiruvananthapuramKeralaNattuvarthaLatest NewsNews

പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ നിര്‍ത്തില്ല, ഒരു മാസം കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം:വെല്ലുവിളിയുമായി കോടിയേരി

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്തില്ലെന്നും ഗവര്‍ണര്‍ പറഞ്ഞ ഒരു മാസത്തെ സമയപരിധിയ്ക്ക് ശേഷം എന്താകുമെന്ന് നോക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനമാണെന്നും ആ സമയത്ത് ഭരണഘടനാ പ്രതിസന്ധി പരിഹരിക്കുക എന്നതിന് മാത്രമാണ് സർക്കാർ ശ്രദ്ധ നൽകിയതെന്നും കോടിയേരി പറഞ്ഞു. ഗവര്‍ണര്‍ക്ക് ഏതു കാര്യത്തിലും അഭിപ്രായം ചോദിക്കാന്‍ അവകാശമുണ്ടെന്നും വസ്തുതകള്‍ മനസിലാക്കാന്‍ ചോദിച്ചതാണെങ്കില്‍ അതില്‍ തെറ്റില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ബാങ്ക് ജീവനക്കാരനെ നഗ്നനാക്കി ഫോട്ടോയെടുത്ത് ഭീഷണി, പണം തട്ടി : പ്രതികൾ പിടിയിൽ
‘ഗവർണർ പേഴ്‌സണല്‍ സ്റ്റാഫിനെ സംബന്ധിച്ച കാര്യം മനസ്സിലാക്കിയത് അടുത്തകാലത്തായിരിക്കും. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്‍റെ ചോദ്യത്തില്‍ തെറ്റില്ല. 1984 മുതല്‍ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ക്ക് ഇവിടെ പെന്‍ഷനുണ്ട്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആദ്യത്തെ ആളെ മാറ്റി പുതിയ ആളെ നിയമിക്കുന്നു എന്നത് തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോപണമാണ്. പെന്‍ഷന്‍ നിര്‍ത്തലാക്കാന്‍ സാധിക്കില്ല, അത് തുടരും. ഇത്തരം കാര്യങ്ങള്‍ ഗവര്‍ണറല്ല, സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.’ കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button