ന്യൂഡൽഹി: അഖിലേഷ് യാദവിനെതിരെ കടുത്ത പരാമര്‍ശങ്ങളളുമായി ശിവരാജ് സിംഗ് ചൗഹാന്‍. അഖിലേഷ് ആധുനിക ഔറംഗസേബ് ആണെന്ന് ചൗഹാന്‍ പറഞ്ഞു. സ്വന്തം പിതാവിനോട് പോലും കൂറില്ലാത്തവനാണ് അഖിലേഷ്. അങ്ങനെ ഒരാള്‍ എങ്ങനെയാണ് വോട്ടര്‍മാരോട് നന്ദിയും, വിശ്വാസവും ഉള്ള നേതാവായിരിക്കുകയെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ചോദിച്ചു. ഇപ്പറഞ്ഞതൊന്നും ഞാന്‍ പറഞ്ഞതല്ല. മുലായം സിംഗ് തന്നെയാണ് ഇതെല്ലാം പറഞ്ഞത്. അഖിലേഷിന് സ്വന്തം പിതാവിനോട് പോലും കൂറില്ലെന്നും ചൗഹാന്‍ പറഞ്ഞു. ഇത് നമ്മള്‍ മുമ്പും കണ്ടിട്ടുണ്ടെന്നും, ചരിത്രം ആവര്‍ത്തിക്കുകയാണെന്നും ചൗഹാന്‍ വ്യക്തമാക്കി.
അഖിലേഷിന്റെ കാര്യങ്ങള്‍ ഇങ്ങനെയാണ്. അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി സഖ്യമുണ്ടാക്കി. രണ്ട് പേരുടെയും പൊടി പോലും എടുക്കാനുണ്ടായിരുന്നില്ല. അവരുടെ സൗഹൃദം തന്നെ അവസാനിച്ചു. ജനങ്ങളെ അവരെ രണ്ടുപേരെയും ഒരു പാഠം പഠിപ്പിച്ച് വിട്ടു. അത് കഴിഞ്ഞ് അഖിലേഷ് നേരെ പോയത് മായാവതിയുടെ അടുത്തേക്കാണ്. മായാവതിയും അഖിലേഷും കൈകോര്‍ത്ത് വന്നു. അത് വലിയ അദ്ഭുതമാവുമെന്ന് കരുതി. എന്നാല്‍ ഫലം വന്നപ്പോള്‍ എന്തായി. അഖിലേഷ് അമ്മായിയെ പോലെ കണ്ടിരുന്ന മായാവതി ഓടി രക്ഷപ്പെട്ടുവെന്നും ചൗഹാന്‍ പരിഹാസരൂപേണ പറഞ്ഞു.
Post Your Comments