KeralaNattuvarthaLatest NewsIndiaNews

കുതിരവട്ടത്തു നിന്ന് വീണ്ടും ചാട്ടം: ഇത്തവണ ഓടുപൊളിച്ച് ചാടിപ്പോയത് 17 കാരി, തുടരേയുള്ള കേസുകളിൽ ആശങ്ക

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 17കാരി ഓട് പൊളിച്ച് ചാടിപ്പോയി. രണ്ടാഴ്ച്ചയ്ക്കുള്ളിൽ മൂന്നാമത്തെയാളാണ് ഇവിടെ നിന്നും അധികൃതരുടെ കണ്ണു വെട്ടിച്ചു ചാടിപ്പോകുന്നത്. സംഭവത്തിൽ, മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.

Also Read:ക്യാന്‍സർ കോശങ്ങളെ നശിപ്പിക്കാൻ സ്ട്രോബറി!

ഇന്ന് പുലര്‍ച്ചെയാണ് 17 വയസ്സുകാരി മനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഓട് പൊളിച്ച് ചാടിപ്പോയത്. മഹാരാഷ്ട്ര സ്വദേശിനിയുടെ കൊലപാതകം നടന്ന അഞ്ചാം വാര്‍ഡില്‍ നിന്ന് തന്നെയാണ് ഇവരും ചാടി പോയത്. നിരന്തരമായി രൂപപ്പെടുന്ന ഇത്തരത്തിലുള്ള സംഭവങ്ങൾ ദുരൂഹത സൃഷ്ടിയ്ക്കുന്നുവെന്ന് പലരും ആരോപിക്കുന്നു.

അതേസമയം, ഇതേ വാർഡിൽ നിന്ന് തന്നെയാണ് കഴിഞ്ഞ ദിവസം മലപ്പുറം വണ്ടൂര്‍ സ്വദേശിയായ ഇരുപത്തൊന്നുകാരൻ ഭിത്തി തുരന്ന് ചാടിപ്പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച വൈകുന്നേരം ഇയാളെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കുതിരവട്ടത്തു നിന്ന് അന്തേവാസി ചാടിപ്പോകുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ പാളിച്ചകൾ വലിയ ആശങ്കകൾക്ക് വഴിവയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button