ത്രിപുര സുന്ദരി പത്തു മഹാവിദ്യകളുടെ ദേവതയാണ്. ഹൈന്ദവ സാഹിത്യത്തിൽ ദേവി രാജരാജേശ്വരി, ഷോഡശി എന്നും അറിയപ്പെടുന്നു. ഈരേഴുപതിന്നാലു ലോകത്തിൽ, ബ്രഹ്മലോകത്തിനു മുകളിലുള്ള സർവ്വലോകമാണ് ലളിതത്രിപുര സുന്ദരിയുടെ ആവാസസ്ഥാനമായ മണിദീപം.
സർവ്വ സങ്കട നിവാരണത്തിനും ആശ്രയിക്കാവുന്ന ദേവിയാണ്
ത്രിപുര സുന്ദരി. പ്രഭാത സ്നാനത്തിനു ശേഷം, ത്രിപുര സുന്ദരി അഷ്ടകം ചൊല്ലിയാൽ സർവ്വദോഷങ്ങളും വിട്ടൊഴിയും. ഒരു പുരുഷായുസ്സിന് ആവശ്യമായതെല്ലാം ദേവി നൽകും.
കദംബവന ചാരിണിം മുനി കദംബ കാദംബിനിം
നിതംബ ജിത്ത ഭൂധരാം സുരനിതംബിനീ സേവിതാം
നവാംബുരൂഹ ലോചനാ മഭി നവാംബുധ ശ്യാമളാം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ
കദംബവന വാസിനീം കനകവല്ലീ ധാരിണീം
മഹാര്‍ഹ മണിഹാരിണീം മുഖസമുല്ല സദ്വാരിണീം
ദയാവിഭവ കാരിണീം ദയിതാ പാര്‍ശ്വ സഞ്ചാരിണീം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ
കദംബവന ശാലയാ കുചഭരോല്ലസന്മാലയാ
കുചോപമിത ശൈലയാ ഗുരുകൃപാലസദ്വൈലയാ
മദാരുണ കപോലയാ മധുരഗീത വാചാലയാ
കയാപി ഘന നിലയാ കവചിതാ വയം ലീലയാ
കദംബവന മധ്യഗാം കനക മണ്ഡലോപസ്ഥിതാം
ഷഡംബുരുഹ വാസിനീം സതതസിദ്ധ സൌദാമിനീം
വിഡംബിത ജപാരുചീം വികച്ച ചന്ദ്രചൂഡാമണീം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ
കുചാഞ്ചിത വിപഞ്ചികാം കുടില കുന്തളാലംകൃതാം
കുശേശായ നിവാസിനീം കുടില ചിത്ത വിദ്വേഷിണീം
മദാരുണ വിലോചനാം മനസിജാരി സമ്മോഹിനീം
മതംഗ മുനി കന്യകാം മധുര ഭാഷിണീമാശ്രയെ
സ്മരേത് പ്രഥമ പുഷ്പിണീം രുധിര ബിന്ദു നീലാംബരാം
ഗൃഹീത മധുപാത്രികാം മദ വിഘൂര്‍ണ്ണ നേത്രാഞ്ചലാം
ഘനസ്തനഭരോന്നതാം ഗളികചൂളികാം ശ്യാമളാം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ
സകുങ്കുമ വിലേപനമാളിക ചുംബികസ്തൂരികാം
സമന്ദഹസിതെക്ഷണാം സശരചാപപാശാങ്കുശാം
അശേഷ ജനമോഹിനീ മരുണ മാല്യഭൂഷാംബരാം
ജപാ കുസുമ ഭാസുരാം ജപവിധൌസ്മരാമ്യംബികാം
പുരന്ദര പുരന്ധ്രികാ ചികുര ബന്ധ സൈരന്ധ്രികാം
പിതാമഹ പതിവ്രതം പടുപടീരചർചാരതാം
മുകുന്ദ രമണീ മണി ലസദലം ക്രിയാകാരിണീം
ഭജാമി ഭുവനാംബികാം സ്മരവധൂധികാചേടികാം
Post Your Comments