തിരുവനന്തപുരം: ട്വന്റി ട്വന്റി പാർട്ടി ഇല്ലാതാകുമെന്ന ഭയമാണ് തനിക്കെതിരെയുള്ള ഈ വിവാദങ്ങൾക്ക് പിറകിലെന്ന് വിമർശിച്ച് എം എൽ എ ശ്രീനിജൻ. വസ്തുതകള്‍ പുറത്തുവരട്ടെയെന്നും മര്‍ദ്ദനം മൂലമാണോ ദീപു മരിച്ചതെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘വിളക്കുകാലുകള്‍ സ്ഥാപിക്കാനുള്ള അവകാശം കെഎസ്‌ഇബിക്കാണ്. അതിനായി ട്വന്‍റി 20-ക്കോ സാബു എം ജേക്കബിനോ പൈസ പിരിക്കാനുള്ള അവകാശമില്ല. അതല്ല എങ്കില്‍ പഞ്ചായത്ത് പറയട്ടെ, വസ്തുതകള്‍ വളച്ചൊടിച്ച് വ്യക്തിപരമായി എന്നെ ആക്ഷേപിക്കുന്ന നീക്കമാണ് നേരത്തേയും സാബു എം ജേക്കബ് സ്വീകരിച്ചത്. എന്‍റെ നിറത്തെ വരെ ആക്ഷേപിച്ചതാണ്. ട്വന്‍റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും എംഎല്‍എ പങ്കെടുക്കുന്ന യോഗങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്‍റിനോ അംഗങ്ങള്‍ക്കോ പങ്കെടുക്കുന്നതില്‍ വിലക്കുണ്ട്. സാമൂഹ്യവിലക്കും രാഷ്ട്രീയവിലക്കുമുണ്ട്’, ശ്രീനിജൻ വ്യക്തമാക്കി.
‘ജനാധിപത്യവിരുദ്ധതയാണ് സിപിഎം നടപ്പാക്കുന്നതെന്ന് പറയുന്ന സാബു എം ജേക്കബിന്‍റെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്നലെ പറഞ്ഞത് എംഎല്‍എയെ കിഴക്കമ്പലത്ത് കാല് കുത്തിക്കില്ലെന്നാണ്. ആരാണ് അപ്പോള്‍ ജനാധിപത്യവിരുദ്ധത നടപ്പാക്കുന്നത്. ഒരു കോണ്‍ഗ്രസുകാരനോ സിപിഎമ്മുകാരനോ മരിച്ചാല്‍ ആ മരണവീട്ടിലെത്താന്‍ പോലും ട്വന്‍റി 20 അംഗത്തിന് അനുമതിയില്ല. ഇത്തരത്തിലുള്ള വസ്തുതകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണം’, പി വി ശ്രീനിജന്‍ ആവശ്യപ്പെട്ടു.
Post Your Comments