
തിരൂരങ്ങാടി : നിയമവിരുദ്ധമായി മോടി കൂട്ടി മാറ്റങ്ങൾ വരുത്തിയ ന്യൂജനറേഷൻ ബൈക്കിന് 17,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. എൻഫോഴ്സ്മെന്റ് വിഭാഗമാണ് പിഴ ഈടാക്കിയത്.
കോട്ടക്കൽ രണ്ടത്താണി സ്വദേശിയുടെ വാഹനത്തിനാണ് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. രൂപമാറ്റം വരുത്തിയ ഭാഗങ്ങൾ ഉടമസ്ഥന്റെ ചെലവിൽ നീക്കിയ ശേഷമാണ് വാഹനം വിട്ടു നൽകിയത്.
ദേശീയപാത പൂക്കിപറമ്പ് കോട്ടക്കൽ മേഖല കേന്ദ്രീകരിച്ച് എം.വി.ഐ സജി തോമസ് എ.എം.വി.ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബൈക്ക് പിടികൂടിയത്.
Post Your Comments