NattuvarthaKeralaNews

‘ഇന്ത്യയുടെ മണ്ണ് ചൈനയ്ക്കും പാകിസ്ഥാനും നല്‍കിയത് കോണ്‍ഗ്രസ്’ : രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം

ലഖ്‌നൗ: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ മണ്ണ് ചൈനയ്ക്കും പാകിസ്താനും നല്‍കിയത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരാണെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.

ഗല്‍വാനിലെ ചൈനീസ് കൈയ്യേറ്റം ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയാണ് രാജ്‌നാഥ് സിങ് ചെയ്തത്. മോദി പ്രധാനമന്ത്രിയായ ശേഷം ചൈനയും പാകിസ്ഥാനും    ഇന്ത്യയുടെ സുഹൃത്തുക്കളായി എന്നാണ് രാഹുല്‍ പറയുന്നത്.

പുരാതന ഇന്ത്യയുടെ ചരിത്രം രാഹുല്‍ ഗാന്ധി പഠിച്ചിട്ടില്ല. ചുരുങ്ങിയത് ആധുനിക ഇന്ത്യയുടെ ചരിത്രമെങ്കിലും രാഹുല്‍ പഠിക്കണം. പാകിസ്താന്‍ കൈയ്യടക്കിയ ഷക്‌സ്ഗാം വാലി ചൈനയ്ക്ക് കൈമാറുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്രു ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.  പാകിസ്ഥാൻ  പിടിച്ച കശ്മീരില്‍ കാരക്കോണം ഹൈവേ നിര്‍മിക്കുമ്പോള്‍ ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. ചൈനയും  പാകിസ്ഥാനും   സംയുക്തമായി ചരക്ക് ഇടനാഴി നിര്‍മിക്കുന്ന വേളയില്‍ മന്‍മോഹന്‍ സിങായിരുന്നു പ്രധാനമന്ത്രി, മോദിയായിരുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button