ന്യൂഡല്‍ഹി: അഹമ്മദാബാദ് ബോംബ് സ്‌ഫോടനപരമ്ബരക്കേസില്‍ 38പേര്‍ക്ക് വധശിക്ഷ നല്‍കിയ അഹമ്മദാബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് നേതാവ്. നിരോധിത സംഘടനയായ ‘സിമി’യുടെ ഉപവിഭാഗമായിരുന്ന ഇന്ത്യന്‍ മുജാഹിദീന്‍ നടത്തിയ ആക്രമണത്തിൽ 22 ബോംബുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ചു. 56 പേര്‍ കൊലചെയ്യപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു,
നിര്‍ദ്ദയമായ നിയമങ്ങള്‍, സംശയങ്ങളുണര്‍ത്തുന്ന അന്വേഷണം, കളങ്കിതമായ കേസ് വിചാരണ പ്രക്രിയ-ഇതെല്ലാം ചേര്‍ന്നുള്ളതാണ് ഈ കോടതിവിധിയെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ വിമര്‍ശനം.
‘അന്വേഷണത്തിനും കേസ് വിചാരണപ്രക്രിയയ്ക്കും നേരെ ഗൗരവമാര്‍ന്ന ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടുന്നു. പലരും നിഷ്‌കളങ്കരാണെന്ന് കണ്ടെത്തി കുറ്റവിമുക്തമാക്കുന്നതിന് മുന്‍പേ 13 വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടിവന്നു. കുറ്റവാളികളില്‍ ഒരാള്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അഹമ്മദാബാദ് സന്ദര്‍ശിക്കുകപോലുമുണ്ടായില്ല’- ഒഎംഎ സലാം പറഞ്ഞു
Post Your Comments