പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം തടഞ്ഞ് പൊലീസ്. പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലെ ശൈശവ വിവാഹ നിരോധന ഓഫിസറുടെ നേതൃത്വത്തിൽ ആണ് വിവാഹം തടഞ്ഞത്.
Read Also : ചീത്ത കൊളസ്ട്രോൾ കുറയ്ക്കും : ഹൃദയാരോഗ്യം സംരക്ഷിക്കാൻ കാരറ്റ്
പെൺകുട്ടിയുടെ വിവാഹ നിശ്ചയം തിങ്കളാഴ്ച നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തി രക്ഷിതാക്കളുമായി ചർച്ച നടത്തിയത്.
എന്നാൽ വിവാഹവുമായി മുന്നോട്ടു പോകുമെന്ന നിലപാടിൽ രക്ഷിതാക്കൾ ഉറച്ചു നിന്നതോടെ ശൈശവ വിവാഹ നിരോധന ഓഫിസർ ആശാ റാണി പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്ന് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം പൊലീസ് എത്തി വിവാഹ നടപടികൾ നിർത്തിവെപ്പിക്കുകയായിരുന്നു.
Post Your Comments