ചെന്നൈ: ഹിജാബ് വിഷയത്തില്‍ പ്രതികരണം അറിയിച്ച് കനിമൊഴിയും ഉദയനിധി സ്റ്റാലിനും. സ്ത്രീകള്‍ക്ക് ഇഷ്ടമുള്ളതെന്തും ധരിക്കാനുള്ള അവകാശമുണ്ടെന്നും ആരും അതില്‍ കൈകടത്താന്‍ ശ്രമിക്കേണ്ടെന്നും കനിമൊഴി പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കനിമൊഴി.
‘മതത്തിന്റെ പേരില്‍ ആളുകളെ തമ്മിലടിപ്പിക്കുന്നത് കഷ്ടമാണ്. എന്ത് ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്. ഇത് കൂടുതലാണോ കുറവാണോ എന്ന് തീരുമാനിക്കാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും ‘ കനിമൊഴി കൂട്ടിച്ചേർത്തു.
ഹിജാബ് ധരിച്ച് പോളിംഗ് സ്റ്റേഷനിലെത്തി എന്നാരോപിച്ച് സ്ത്രീയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല ബൂത്ത് ഏജന്റ് നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ വാക്കുതര്‍ക്കം പോളിംഗ് തടസ്സപ്പെടുന്ന രീതിയിലേക്കെത്തിയിരുന്നു . ഇത്തരം നിലപാടിനോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് പറഞ്ഞു.
Post Your Comments