KeralaLatest NewsNews

‘സർക്കാരിനെ ബ്ലാക്ക്‌മെയിൽ ചെയ്‌തിട്ടില്ല,​ ഇടതുമുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുത്’: ​കാനത്തിന് മറുപടിയുമായി ഗവർണർ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇടതുമുന്നണിയെ തകര്‍ക്കാന്‍ തന്നെ ഉപയോഗിക്കരുതെന്നും മുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അത് തന്റെ മേല്‍ തീര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ തനിക്ക് യാതൊരു വിധത്തിലുള്ള മനഃപ്രയാസവുമില്ല, താന്‍ ആത്മവിശ്വാസത്തിലാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

‘എന്നെ നിയമിച്ചിരിക്കുന്നത് ഞാൻ രാജിവെക്കണമെന്ന് പറയുന്നവരല്ല. ഞാൻ ബ്ലാക്ക്‌മെയിൽ ചെയ്‌തെങ്കില്‍ അതിന് എന്തിന് കീഴടങ്ങി? ഇപ്പോള്‍ നടക്കുന്ന സംഭവവവികാസങ്ങളില്‍ തനിക്ക് യാതൊരു വിധത്തിലുള്ള മനഃപ്രയാസവുമില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ നിലപാടില്‍ ഞാൻ ഉറച്ച് നില്‍ക്കുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്കെതിരാണ്. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് ഞാനിവിടെയുള്ളത്. എന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുമ്പോള്‍ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാല്‍ എനിക്കൊരു കുഴപ്പവുമില്ല’- ഗവര്‍ണര്‍ പറഞ്ഞു.

Read Also  :  സൗദിയിൽ നേരിയ തോതിൽ മഴ: പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ആവശ്യമില്ലാത്ത ആര്‍ഭാടമാണ് ഗവര്‍ണര്‍ എന്നും 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നും കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. മന്ത്രിസഭ പാസാക്കി കൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാന്‍ ബാധ്യതപ്പെട്ടയാളാണ് ഗവർണർ. ആ ബാധ്യത അദ്ദേഹം നിര്‍വഹിക്കേണ്ടതാണ്. അത് ചെയ്തില്ലെങ്കില്‍ രാജിവെച്ച് പോകേണ്ടിവരുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button