തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെയാണ് അടുത്തിടെ ഉയര്‍ന്ന വിവാദങ്ങളില്‍ ഗവര്‍ണര്‍ മറുപടി നല്‍കുന്നത്.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ എങ്ങനെ പെരുമാറണം എന്നത് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കണ്ട് പ്രതിപക്ഷ നേതാവ് പഠിക്കണം എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം. വി.ഡി സതീശന് മുന്‍പ് മന്ത്രിയായി പരിചയമില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
നേരത്തെ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെയും ആരിഫ് മുഹമ്മദ് ഖാന്‍ വിഡി സതീശനെ വിമര്‍ശിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലേക്ക് കയറിയതിന് പിന്നാലെ പ്രതിപക്ഷം ഗോ ബാക്ക് മുദ്രാവാക്യം വിളികള്‍ ആരംഭിച്ചിരുന്നു. ‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോ ബാക്ക്’ വിളിയുമായാണ് പ്രതിപക്ഷം ഗവര്‍ണറെ സ്വീകരിച്ചത്.
Read Also : ‘വിദ്യാർത്ഥികൾക്ക് യൂണിഫോമും ഹാജറും നിർബന്ധമാക്കില്ല, യാത്രാ സൗകര്യം ഒരുക്കും’ : മന്ത്രി വി ശിവൻകുട്ടി
ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനോട് ക്ഷുഭിതനായി ഗവര്‍ണര്‍ മറുപടി പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് പ്രതിപക്ഷ നേതാവ്. സഭാ സമ്മേളനത്തില്‍ എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യാം, പ്രതിഷേധിക്കാന്‍ ഇതല്ല ശരിയായ സമയമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
Post Your Comments