കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ രംഗത്തെത്തി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത ചിലരിലേക്കും കൂടി അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഇരുവരുടെയും കുടുംബങ്ങൾ ആവശ്യപ്പെട്ടു. ഇടപെടല്‍ തേടി ഉടന്‍ തന്നെ കോടതിയെ സമീപിക്കുമെന്ന് ശരത് ലാലിന്റെ അച്ഛൻ പറഞ്ഞു.
Also read: നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
24 പേരെ പ്രതിചേര്‍ത്ത് ഡിസംബര്‍ 3 ന് സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും കൂടുതല്‍ പ്രതികൾ ഉണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾ സംശയിക്കുന്നു. അതുകൊണ്ട് തന്നെ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഇരുവരുടെയും തീരുമാനം. എറണാകുളം സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ച ശേഷം തുടരന്വേഷണ ഹര്‍ജി നല്‍കുമെന്ന് ശരത് ലാലിന്റെ അച്ഛന് സത്യനാരായണന് മാധ്യമങ്ങളോട് പറഞ്ഞു. കണ്ടെടുത്ത ആയുധങ്ങളുടെ കാര്യത്തിലും ഗൂഡാലോചനയില്‍ പങ്കെടുത്ത ചിലരിലേക്കും അന്വേഷണം എത്തിയില്ലെന്ന് ഇരുവരുടെയും കുടുംബങ്ങൾ ആരോപിച്ചു.
കേസിലെ മുഖ്യപ്രതി എ. പീതാംബരന് ഉൾപ്പെടെ 16 പേര് ഇപ്പോൾ റിമാൻഡിൽ ആണ്. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന് ഉള്‍പ്പടെ അഞ്ച് പേര് ജാമ്യം നേടിയിരുന്നു. 2019 ഫെബ്രുവരി 17 നാണ് കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആയിരുന്ന ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിബിഐ അന്വേഷണത്തില്‍ ഇരുവരുടെയും കുടുംബങ്ങൾ തൃപ്തരല്ല.
Post Your Comments