
ന്യൂഡൽഹി : പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെജ്രിവാൾ മറ്റു പാർട്ടിക്കാരെ അപമാനിക്കുന്ന തരത്തിൽ വീഡിയോ പുറത്തുവിട്ടെന്നും അതിൽ മറ്റു പാർട്ടികളെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ശിരോമണി അകാലിദൾ ഉപാധ്യക്ഷൻ അർഷ്ദീപ് സിങ് ആണ് കെജ്‌രിവാളിനെതിരെ
പരാതി ഉന്നയിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കെജ്‌രിവാളിന്റെയും എഎപിയുടെയും ഭാഗത്തുനിന്ന് പഞ്ചാബിൽ നിലനിൽക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമുണ്ടായെന്ന് കമ്മീഷൻ അറിയിച്ചു.
Post Your Comments