തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ വിവാദ നായിക സ്വപ്ന സുരേഷിന് ജോലി നല്‍കിയതോടെയാണ് എച്ച് ആര്‍ ഡി എസ് എന്ന സര്‍ക്കാരിതര സന്നദ്ധ സംഘടന ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഏറ്റവും ഒടുവിലെ റിപ്പോർട്ട് സ്വപ്ന സുരേഷിന് ജോലി നല്‍കിയ എന്‍ജിഒ ആയ എച്ച്‌ആര്‍ഡിഎസിനെതിരെ കേസെടുത്തു എന്നതാണ്.
ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നല്‍കിയെന്ന പേരിലാണ് എച്ച് ആര്‍ ഡി എസിനെതിരെ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തത്.
കൂടാതെ ആദിവാസി ഭൂമി എച്ച് ആര്‍ ഡി എസ് പാട്ടത്തിനെടുക്കാന്‍ ശ്രമം നടത്തിയതും എസ്.സി-എസ്.ടി കമ്മീഷന്‍ അന്വേഷിക്കും. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി.കോര്‍പറേറ്റ് കമ്ബനികളുടെ സിഎസ്‌ആര്‍ ഫണ്ട് ശേഖരിക്കുക എന്ന ചുമതലയാണ് എച്ച് ആര്‍ ഡി എസ് സ്വപ്ന സുരേഷിന് നല്‍കിയിരിക്കുന്നത്. 43000 രൂപ ശമ്പളത്തിനാണ് സ്വപ്ന സുരേഷിച്ച് എച്ച് ആര്‍ ഡി എസ് ജോലി നല്‍കിയത്.
ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എസ്. നിലവില്‍ അട്ടപ്പാടിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. കോര്‍പ്പറേറ്റ് ഓഫീസ് ഡല്‍ഹിയിലാണെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുള്‍പ്പടെ പാലക്കാട് പ്രവര്‍ത്തിക്കുന്നു. തൊടുപുഴയിലും പ്രൊജക്‌ട് ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നു. ഇതിന് പുറമെ, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ആദിവാസി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.
എന്നാല്‍ എച്ച്.ആര്‍.ഡി.എസിന്റെ രാഷ്ട്രീയമെന്ത് എന്നതാണ് ഇപ്പോഴത്തെ സജീവ ചര്‍ച്ച. എച്ച്.ആര്‍.ഡി.എസ്. ആര്‍.എസ്.എസ്. അനുകൂല സംഘടനയാണെന്ന് ഇടതുപക്ഷം പറയുമ്പോള്‍, സിപിഎം അനുകൂലമാണെന്നാണ് ബിജെപി ആരോപണം. എന്നാൽ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് എച്ച്.ആര്‍.ഡി.എസ്. വിശദീകരിക്കുന്നു.
Post Your Comments