corona positive storiesCOVID 19Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 1,376 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 1,376 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,596 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: രണ്ടര വയസ്സുകാരി മകളെ പീഡിപ്പിച്ചു : അച്ഛന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും

7,37,554 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,07,492 പേർ രോഗമുക്തി നേടി. 8,981 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 933 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 6,00,26,981 കോവിഡ് വാക്‌സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 882 കേസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button