KeralaNattuvarthaNews

രണ്ടര വയസ്സുകാരി മകളെ പീഡിപ്പിച്ചു : അച്ഛന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും

തിരുവനന്തപുരം: രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. അതിവേഗ സ്പെഷ്യൽ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മുട്ടട സ്വദേശിയായ 34കാരനെയാണ് ജഡ്ജി ആർ ജയകൃഷ്ണൻ ജീവപര്യന്തം കഠിന തടവിന് വിധിച്ചത് . പിഴ അടച്ചില്ലെങ്കിൽ, പ്രതി ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.

കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ 2018 ഫെബ്രുവരി അവസാനമായിരുന്നു സംഭവം. ഏറെ നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് ഇന്ന് കോടതി ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button