KeralaLatest NewsIndiaNews

മക്കൾക്ക് ചൂണ്ടി കാണിക്കാൻ മാതൃകയാണ് ആര്യ, ജനഹൃദയങ്ങളിൽ രാജകുമാരി ആയി നീണാൾ വാഴ്ക: പിന്തുണയുമായി ലക്ഷ്മി രാജീവ്

എംഎല്‍എ കെ.എം സച്ചിന്‍ ദേവുമായുള്ള വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. വിവാഹം ഉടനുണ്ടാകില്ലെന്ന് ആര്യ വ്യക്തമാക്കിയെങ്കിലും തേപ്പുകാരിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് എതിർരാഷ്‌ട്രീയ അണികൾ. ആര്യ രാജേന്ദ്രന് നേരെയുള്ള ക്രൂരമായ സൈബർ ആക്രമണങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് എഴുത്തുകാരി ലക്ഷ്മി രാജീവ്. ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഒരു ജീവിതമാണ് ആര്യയുടേതെന്ന് ലക്ഷ്മി രാജീവ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വിവാഹിതരാവുന്നു എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ വിവാഹിതയാകുന്നു എന്ന രീതിയില്‍ ഈ വാർത്ത ദേശീയ മാധ്യമങ്ങളടക്കം ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതിന് പിറകെയാണ് വിമർശകർ എത്തിയത്. അനുപമയ്ക്ക് നേരെ സൈബർ ആക്രമണം നടത്തിയ സഖാക്കൾ ആര്യയെ ആഘോഷിക്കുന്നുവെന്ന തരത്തിലുള്ള കമന്റുകളാണ് ചിലത്. അനുപമയെ ആര്യയുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളിൽ അനുപമ വിഷയത്തിൽ ആര്യ അടക്കമുളള ഇടത് വനിതാ നേതാക്കൾ പ്രതികരിക്കാതിരുന്നതെന്തെന്ന ആരോപണവും ഉയർത്തുന്നുണ്ട്.

ആര്യയെ പിന്തുണച്ച് ലക്ഷ്മി രാജീവ് എഴുതിയതിങ്ങനെ:

ആദരണീയ ആയ തിരുവനന്തപുരം മേയർ സഖാവ് ആര്യ രാജേന്ദ്രനെ ക്കുറിച്ച് ഇന്ന് ഏറെ നേരം ആലോചിച്ചു. ഒരു പെൺകുട്ടിക്ക് ഈ പ്രായത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ സ്ഥാനമാണ് അവർക്ക് പാർട്ടി നൽകിയിരിക്കുന്നത്. അതീവ ശോഭനവും ശക്തവും ഗംഭീരവുമാണ് ഇനിയുള്ള അവരുടെ ഭാവി. വിവാഹിത ആകാൻ പോകുന്നു. അതും ഇത്രയും ചെറിയ പ്രായത്തിൽ MLA ആയ ഒരാളുമായി. ഇനി അങ്ങോട്ട് എന്താണ് ഇവരുടെ ഭാവി, ജീവിത ത്തിന്റെ ക്വാളിറ്റി, ജനമനസുകളിൽ അവരുടെ നിതാന്ത സ്ഥാനം, ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഒരു ജീവിതം. അതാണ് ആ പെൺകുട്ടി തന്റെ ഇരുപത്തി മൂന്നു വയസു കൊണ്ട് നേടിയിരിക്കുന്നത്. സത്യം പറഞ്ഞാൽ ആർക്കായാലും അസൂയ തോന്നിത്തുടങ്ങി, നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ കിളി പോകുന്ന അവസ്ഥയാണ് ആര്യ രാജേന്ദ്രൻ മുന്നോട്ടു വയ്ക്കുന്ന സോഷ്യൽ സ്റ്റാറ്റസ്. ഒന്നുകിൽ കണ്ടിലെന്ന് നടിക്കുക-പ്രയാസമാണ്. എന്നാൽ നമ്മുടെ മനസിന്റെ സമനില തെറ്റരുതല്ലോ, അധിക്ഷേപിക്കുക. അതിലൂടെ ആനന്ദം കണ്ടെത്തുക. സ്വയം സമാധാനം കണ്ടെത്തുക. പണ്ടൊക്കെ നാട്ടിൻപുറത്ത് ഇടവഴികളിൽ എഴുതി വച്ചിരിക്കുന്ന അസഭ്യം ഇപ്പോൾ ഫേസ്ബുക്കിൽ എഴുതുകയാണ് പലരും.

സഖാവ്ആര്യ രാജേന്ദ്രൻ അതിനുമപ്പുറം എത്രയേറെ ഉയരങ്ങളിലാണ് എന്ന് തിരിച്ചറിയണമെങ്കിൽ അവരുടെ ഒഫീഷ്യൽ സ്റ്റാറ്റസ് ഒന്ന് തിരിച്ചറിയണം. ഇനിയങ്ങോട്ടുള്ള അവരുടെ ഉയർച്ച ,ജീവിത നിലവാരം, , സാമൂഹിക അന്തസ്സ്, നിലപാടുകൾ ഒക്കെ കേൾക്കാൻ, കാണാൻ കേരളം കാതോർക്കും. നമ്മളിവിടെ കിടന്നു മൂന്നാം കിട പോസ്റ്റ് എഴുതിയും, സൈബർ ആക്രമണം നടത്തിയും ഇരയായും തേച്ചു തേഞ്ഞു തീരുമ്പോൾ കഠിനാധ്വാനവും അച്ചടക്കവും കൊണ്ട്അവർ കയറിപ്പോകുന്ന ഉയരങ്ങൾ അമ്പരപ്പോടെ നോക്കി കാണുന്നു.മക്കൾക്ക് ചൂണ്ടി കാണിക്കാൻ മാതൃകയാണ് ഈ പെൺകുട്ടി. തികഞ്ഞ ആദരം സഖാവ് ആര്യ. സാധാരണ ജനഹൃദയങ്ങളിൽ രാജകുമാരി ആയി നീണാൾ വാഴ്ക !

shortlink

Related Articles

Post Your Comments

Related Articles


Back to top button