Latest NewsNewsIndia

കുതിച്ചെത്തിയ ഒറ്റയാന് നേരെ ഒറ്റയാൾ പോരാട്ടവുമായി വനം വകുപ്പ് ഉദ്യോഗസ്ഥൻ: വൈറൽ വീഡിയോ

ഒഡീഷ: ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ ഒറ്റയ്ക്ക് ധീരമായി നേരിട്ട് കാട്ടിലേക്ക് തന്നെ കടത്തിവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആക്രമിക്കാനായി ഓടിയടുത്ത ആനയെ തീപ്പന്തം കാണിച്ച് ഭയപ്പെടുത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പിന്തിരിപ്പിച്ചത്. കാട്ടാനയെ കണ്ട് ഭയന്ന് നാട്ടുകാര്‍ ഓടിമറയുന്നതും എന്നാൽ ഭയന്ന് പിന്മാറാതെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ആനയെ നേരിടുന്നതുമായ ദൃശ്യങ്ങളാണ് സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവെച്ച വിഡിയോയിൽ ഉള്ളത്.

ഒഡീഷയിലെ റായ്‌റഖോള്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയ്ക്കടുത്തുള്ള ജനവാസ കേന്ദ്രത്തിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജനവാസകേന്ദ്രത്തില്‍ വിള നശിപ്പിക്കാന്‍ എത്തിയ കാട്ടാനയെ തീപ്പന്തം ഉപയോഗിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ചിതാ രഞ്ജന പ്രതിരോധിച്ചത്.

നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിക്കും: കമ്മീഷൻ വ്യവസ്ഥയിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണി പിടിയിൽ

ചിതാ രഞ്ജന ധൈര്യസമേതം ആനയെ നേരിടുന്നത് കണ്ട് നാട്ടുകാരും തീപ്പന്തവുമായി കൂടെ കൂടുന്നത് ദൃശ്യങ്ങളിൽ കാണാം. മുന്നോട്ടുവരാന്‍ മടിച്ച് കാട്ടാന പിന്തിരിയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. തീപ്പന്തം കാണിച്ച് ആനയെ ഭയപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button